Weight | 0.250 kg |
---|---|
Dimensions | 25 × 20 × 2.5 in |
Language | Malayalam |
Publisher | Mathrubhumi Books |
Number of pages | 230 |
300.00 285.00
5 in stock
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്‌നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്‍
ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍