മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.