Mruthewsoothram മൃത്യുസൂത്രം By S Mahadevan Thampi

SKU AUgr108 Category
Author

S Mahadevan Thampi

Publisher

Green Books

Category

Novel

Additional information

Weight 0.250 kg
Dimensions 20 × 15 × 3 in
Language

Malayalam

Number of pages

108

-17%

125.00

5 in stock

മൃത്യുസൂത്രം

എസ്. മഹാദേവൻ തമ്പി‌

ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്‍ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്‌നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്‍ അമര്‍ന്ന കാമത്തിന്റെ വിസ്‌ഫോടനമായി ഗായത്രിയും ആര്‍ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. ഭാവഗീത സമാനമായ ഭാഷയും വിസ്മയകരമായ ബിംബകല്‍പ്പനകളും ചേര്‍ന്ന് നവീന ഭാവുകത്വത്തിന്റെ പുതുമാനങ്ങള്‍ തുറക്കുന്നു മൃത്യുസൂത്രം.