ORU KUTAYUM KUNJUPENGALUM ഒരു കുടയും കുഞ്ഞുപെങ്ങളും By : MUTTATHU VARKEY !! PATHUMMAYUDE AADU പാത്തുമ്മായുടെ ആട് By : VAIKOM MUHAMMAD BASHEER

SKU AUdcCombo10 Category

Additional information

Weight 0.300 kg
Dimensions 20 × 15 × 3 in
Language

Malayalam

Number of pages

257

Publisher

DC Books

-11%

301.00

മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്‌നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.
————————————————————————————————————————————————————————————–

വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.