• AA MARATHEYUM MARANNU MARANNU NJAN By K. R. MEERA

    (0)
    Original price was: ₹110.00.Current price is: ₹99.00.

    AA MARATHEYUM MARANNU MARANNU NJAN ആ മരത്തെയും മറന്നു മറന്നു ഞാൻ By K. R. MEERA

    ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.

    Original price was: ₹110.00.Current price is: ₹99.00.
    Total: 99.00
    Add to cart
  • AUGUSTIL KANAM By GABRIEL GARCIA MARQUEZ

    (0)
    Original price was: ₹199.00.Current price is: ₹180.00.

    AUGUSTIL KANAM ആഗസ്തിൽ കാണാം By GABRIEL GARCIA MARQUEZ

    എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.

    Original price was: ₹199.00.Current price is: ₹180.00.
    Total: 180.00
    Add to cart
  • INB DIARIES By : SUJITH BHAKTHAN (Tech Travel Eat)

    (0)
    Original price was: ₹390.00.Current price is: ₹350.00.

    INB DIARIES By : SUJITH BHAKTHAN (Tech Travel Eat)

    യാത്രയിൽ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങൾ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവർക്കു സമ്മാനിച്ച അനുഭവങ്ങൾ അനേകമാണ്. ഇതൊരു കഥയല്ല… കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ്… ഒരു വയസ്സുകാരൻ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവർ താണ്ടിയ വഴികൾക്കും മലകൾക്കും പുഴകൾക്കും പറയാൻ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാർത്ഥ്യങ്ങൾ. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവർ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തൻ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാൾ- ഭൂട്ടാൻ യാത്രയിലെ വിശേഷങ്ങളിലൂടെ…!

    Original price was: ₹390.00.Current price is: ₹350.00.
    Total: 350.00
    Add to cart
  • INDIAYE KANDETHAL By JAWAHARLAL NEHRU

    (0)
    Original price was: ₹875.00.Current price is: ₹825.00.

    INDIAYE KANDETHAL ഇന്ത്യയെ കണ്ടെത്തൽ By JAWAHARLAL NEHRU

    ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ അവസാന വർഷങ്ങൾ വരെയുള്ള രാജ്യത്തിന്റെ സമ്പന്നവും സങ്കീർണ്ണവുമായ ഭൂതകാലത്തിന്റെ ചിത്രം നെഹ്‌റു അനാവരണം ചെയ്യുന്നു. വേദങ്ങൾ, അർത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെയും ബുദ്ധൻ , മഹാത്മാഗാന്ധി തുടങ്ങിയ വ്യക്തിത്വങ്ങളെയും വിശകലനം ചെയ്തുകൊണ്ട്, ലോകത്തിലെ തത്ത്വചിന്ത, ശാസ്ത്രം, കല എന്നിവയുടെ മഹത്തായ പാരമ്പര്യങ്ങളെയും എല്ലാ പ്രധാന മതങ്ങളെയും പുരാതന സംസ്കാരത്തെയും നെഹ്‌റു വിശകലനം ചെയ്യുന്നു.

    Original price was: ₹875.00.Current price is: ₹825.00.
    Total: 825.00
    Add to cart
  • KAALI By ASWATHY SREEKANTH

    (0)
    Original price was: ₹199.00.Current price is: ₹190.00.

    KAALI കാളി By ASWATHY SREEKANTH

    കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

    Original price was: ₹199.00.Current price is: ₹190.00.
    Total: 190.00
    Add to cart
  • KAATTUMAALIKA By C. SANTHOSHKUMAR

    (0)
    Original price was: ₹180.00.Current price is: ₹175.00.

    KAATTUMAALIKA കാറ്റുമാളിക By C. SANTHOSHKUMAR

    കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ… എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. അവതാരിക: കെ. ബി. പ്രസന്നകുമാർ

    Original price was: ₹180.00.Current price is: ₹175.00.
    Total: 175.00
    Add to cart
  • LONDON TO KERALA

    (0)
    Original price was: ₹250.00.Current price is: ₹225.00.

    LONDON TO KERALA ലണ്ടൻ ടു കേരളം By RAJESH KRISHNA

    രാജേഷ് കൃഷ്ണയുടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയെ ഏറ്റവും ചുരുക്കി വിവരിച്ചാൽ അത് കടന്നുപോന്നത് രണ്ടു ഭൂഖണ്ഡങ്ങൾ, 19 രാജ്യങ്ങൾ, 75 നഗരങ്ങൾ, 49 ദിവസങ്ങൾ, 20000 കിലോമീറ്ററുകൾ എന്നിവയിലൂടെയാണ്. ഇത്തരമൊരു സംരംഭത്തിൽ എത്രപേർ ഇതിനുമുമ്പും ഇതിനുശേഷവും ഏർപ്പെട്ടിട്ടുണ്ട് എന്നത് അപ്രസക്തമാണ്. യാത്ര നടത്തിയ വ്യക്തി അതിനെ എങ്ങനെ അനുഭവിച്ചു എന്നതാണ് ഓരോ യാത്രയെയും സവിശേഷമാക്കുന്നത്. കാരണം, ഇതുപോലെയുള്ള ഓരോ യാത്രയും ആ വ്യക്തിയുടെ ആന്തരികയാത്ര കൂടിയാണ്. രാജേഷ് കൃഷ്ണയുടെ ലണ്ടൻ-കേരള സോളോയാത്രയെ അവിസ്മരണീയമാക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേക അനുഭവങ്ങളും തിരിച്ചറിവുകളുംതന്നെയാണ്.” -സക്കറിയ

    Original price was: ₹250.00.Current price is: ₹225.00.
    Total: 225.00
    Add to cart
  • LUCIFER

    (0)
    Original price was: ₹220.00.Current price is: ₹195.00.

    LUCIFER ലൂസിഫർ By : MURALI GOPY

    സമീപകാലത്ത് ഏറ്റവും ജനപ്രീതിനേടി തിയേറ്ററുകളെ ഇളക്കിമറിച്ച മോഹൻലാൽസിനിമയുടെ ഉദ്വേഗജനകമായ തിരക്കഥ.

    Original price was: ₹220.00.Current price is: ₹195.00.
    Total: 195.00
    Add to cart
  • MANHAPPUSTHAKAM By FRANCIS NORONHA

    (0)
    Original price was: ₹170.00.Current price is: ₹155.00.

    MANHAPPUSTHAKAM മഞ്ഞപ്പുസ്തകം By FRANCIS NORONHA

    വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളിൽ വായനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് വിഭവങ്ങൾ കരുതിവയ്ക്കുക, ശീർഷകം മുതൽ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സാന്ദർഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘർഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക് ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാൻസിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയിൽനിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം.

    Original price was: ₹170.00.Current price is: ₹155.00.
    Total: 155.00
    Add to cart
  • NINTE ORMAKKU By : M T VASUDEVAN NAIR

    (0)
    Original price was: ₹120.00.Current price is: ₹110.00.

    NINTE ORMAKKU നിൻെറ ഓർമ്മയ്ക്ക് By : M T VASUDEVAN NAIR

    വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി… അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി… എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്… ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി.

    Original price was: ₹120.00.Current price is: ₹110.00.
    Total: 110.00
    Add to cart
  • ORIKKAL By N MOHANAN

    (0)
    Original price was: ₹150.00.Current price is: ₹135.00.

    ORIKKAL ഒരിക്കൽ By N MOHANAN

    സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.

    Original price was: ₹150.00.Current price is: ₹135.00.
    Total: 135.00
    Add to cart
  • PAVAPPETTAVARUTE VESHYA By VAIKOM MUHAMMAD BASHEER

    (0)
    Original price was: ₹110.00.Current price is: ₹105.00.

    PAVAPPETTAVARUTE VESHYA പാവപ്പെട്ടവരുടെ വേശ്യ By VAIKOM MUHAMMAD BASHEER

    ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥികന്‍. -എം. ടി. വാസുദേവന്‍ നായര്‍

    Original price was: ₹110.00.Current price is: ₹105.00.
    Total: 105.00
    Add to cart
  • PONNIYIN SELVAN – 2 VOLUMES by Kalkki Krishnamoorthi

    (0)
    Original price was: ₹1,199.00.Current price is: ₹999.00.
    Original price was: ₹1,199.00.Current price is: ₹999.00.
    Total: 999.00
    Add to cart
  • PROTOZOA By : MURALI B

    (0)
    Original price was: ₹130.00.Current price is: ₹125.00.

    PROTOZOA പ്രോട്ടോസോവ By : MURALI B

    നവീനമായ അസാധാരണത്വംകൊണ്ട് ചെറുകഥാചരിത്രത്തോട് ഇടയുന്ന ബി. മുരളിയുടെ കഥകൾ സമകാലീനവായനയോട് ഏറ്റവും ഉന്മുഖമാകുന്നു. കുതിപ്പുശേഷിയുള്ള ഭാഷയിൽ ചരിത്രവും ജീവിതവും പ്രണയവും രാഷ്ട്രീയവും പുതിയ ഭൂമികയിൽ തെളിയുന്നു. പ്രോട്ടോസോവയിൽ ഏകകോശ ജീവിതങ്ങളുടെ വിസ്‌ഫോടനങ്ങളും പ്രണയലോകത്തിന്റെ രഹസ്യമുറികളും കല്പനായാത്രകളുടെ ആകാശങ്ങളും നിറയുന്നു

    Original price was: ₹130.00.Current price is: ₹125.00.
    Total: 125.00
    Add to cart
  • RAM C/O ANANDHI By AKHIL P DHARMAJAN

    (0)
    Original price was: ₹399.00.Current price is: ₹350.00.

    RAM C/O ANANDHI റാം C/O ആനന്ദി By AKHIL P DHARMAJAN

    ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്…!

    Original price was: ₹399.00.Current price is: ₹350.00.
  • USHNAMEKHALA

    (0)
    Original price was: ₹360.00.Current price is: ₹325.00.

    USHNAMEKHALA ഉഷ്ണമേഖല

    കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാള സാഹിത്യത്തിലെ ഒരപൂർവ്വാനുഭവമായ ഉഷ്ണമേഖല

    Original price was: ₹360.00.Current price is: ₹325.00.
    Total: 325.00
    Add to cart
/ 2
Shopping Cart 0

No products in the cart.