No products in the cart.
Additional information
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
5 in stock

നിയമാനുസൃത മാർഗങ്ങളിലൂടെ പുറത്തുവിടാൻ ഉത്തരവായ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പറയാത്ത കഥകളിലൂടെ മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കീം സ്വന്ത്രമായിസഞ്ചരിക്കുന്ന പുസ്തകം. മലയാള ചലച്ചിത്രലോകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിലേക്ക് വെളിച്ചം വീശിയ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ഈ പുസ്തകം തുറന്നു കാണിക്കുന്നു. ‘പവർ ഗ്രൂപ്പ്’, കാസ്റ്റിംഗ് കൗച്ച്, സുരക്ഷാപ്രശ്നങ്ങൾ, കമ്മീഷൻ അംഗങ്ങളുടെ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള നിഷ്പക്ഷമായ വിശകലനം.
സിനിമയിലെ ലൈംഗികാതിക്രമങ്ങളും തൊഴിലിടങ്ങളിലെ സുരക്ഷാപ്രശ്നങ്ങളും അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ റിപ്പോർട്ടും അതിൻ്റെ പശ്ചാത്തലവും പ്രത്യാഘാതങ്ങളും സ്രോതസ്സുകൾ ചർച്ച ചെയ്യുന്നു ഹേമകമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തത് എന്ന പുസ്തകം. സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളും അവകാശപ്പോരാട്ടങ്ങളും വെളിച്ചത്തുകൊണ്ടുവന്ന ഈ സമിതിയുടെ കണ്ടെത്തലുകൾ വലിയ കോലാഹലങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചു. സിനിമാമേഖലയിലെ അനീതികൾക്കെതിരെ ഡബ്ല്യു.സി.സി. (WCC) പോലുള്ള സംഘടനകളും മീ ടൂ പ്രസ്ഥാനവും ശക്തമായി രംഗത്തുവന്നത് ഇതിൻ്റെ ഭാഗമാണ്. കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി മലയാളസിനിമയിലെ ഇരുണ്ട വശങ്ങളും പവർ ഗ്രൂപ്പുകളുടെ ചൂഷണങ്ങളും പരസ്യമായ ചർച്ചയായി മാറി. ഒടുവിൽ, ഈ നിർണ്ണായക രേഖ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സർക്കാർ പുറത്തുവിട്ടത് ചില വസ്തുത മറച്ചുപിടിച്ചാണ്. സർക്കാർ മറച്ച വിവരങ്ങൾ ഈ പുസ്തകം ചർച്ച ചെയ്യുന്നു.
| Weight | 0.250 kg |
|---|---|
| Dimensions | 20 × 18 × 2 cm |
ഹാദി പ്രസീദ് ബാലകൃഷ്ണൻ **************** എന്റെ ജീവിതയാത്രയിൽ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ ലോകത്തുള്ള ഒരുപാട് പേരിലേക്ക് രചനകളായി എത്തിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായി രുന്നു. ആ ചിന്തകൾക്കുള്ള ഉത്തരമായിട്ട് ഞാനിന്ന് ഹാദിയെ കാണുന്നു. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളിലൂടേയും കടന്നുപോകുമ്പോൾ എന്നെയും എന്റെ ശിഷ്യരേയും എന്നോട് ചേർന്ന് നിൽക്കുന്നവരേയും എനിക്ക് കാണാൻ സാധിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോക്കിയിരിക്കാൻ ഭംഗിയുള്ളൊരു കണ്ണാടി യാണ് ഹാദി എന്ന ഈ പുസ്തകം. ഡോ. അദ്നാൻ ഹാദി
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്
ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണി
No products in the cart.


Reviews
There are no reviews yet.