No products in the cart.
KANTHAMALACHARITHAM കാന്തമലചരിതം – അധ്യായം 2
Additional information
| Weight | 0.450 kg |
|---|---|
| Dimensions | 25 × 20 × 3 cm |
| Number of Pages | 186 |
₹330.00 Original price was: ₹330.00.₹310.00Current price is: ₹310.00.
5 in stock

KANTHAMALACHARITHAM കാന്തമലചരിതം – അധ്യായം 2
| Weight | 0.450 kg |
|---|---|
| Dimensions | 25 × 20 × 3 cm |
| Number of Pages | 186 |
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണി
പ്രണയനോവൽ. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ നോവൽ
അപ്പൂപ്പൻപ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ, കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങൾ. കഠിനാദ്ധ്വാനത്തിന്റെ നാൾവഴികൾ താണ്ടി ഉയരങ്ങൾ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവർ. പ്രണയത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാന മഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന കാലത്തിന്റെ നൈർമ്മല്യത്തെ തോറ്റിയുണർത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തിൽ നിന്നു തുടങ്ങിയ നോവൽ, കേരളത്തിന്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകർത്തുന്നതിൽ എഴുത്തകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവ ജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യുന്ന രചന. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവൽ.
‘വെള്ളപൂക്കൾ’ കഥാ രൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ…എല്ലാ കാലത്തേക്കും.
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ “ഡൈ ടോട്ടൻ” എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
No products in the cart.


Reviews
There are no reviews yet.