No products in the cart.
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
ഒരു കാസർഗോഡൻ ഗ്രാമത്തിൽനിന്നും കുട്ടികളെ കാണാതായ യഥാർത്ഥസംഭവത്തെ പ്രമേയമാക്കിയ നോവൽ.
ടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.
————————————————————————————————————————————————————————————–
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
No products in the cart.

Reviews
There are no reviews yet.