No products in the cart.
Premam Drishyam Pranchiyettan
Additional information
| Weight | 0.200 kg |
|---|---|
| Dimensions | 25 × 20 × 2 cm |
| Author | Shahul Hameed KT |
| Publisher | Authentic Books |
| Category | Cinema |
₹180.00 Original price was: ₹180.00.₹150.00Current price is: ₹150.00.
In stock

| Weight | 0.200 kg |
|---|---|
| Dimensions | 25 × 20 × 2 cm |
| Author | Shahul Hameed KT |
| Publisher | Authentic Books |
| Category | Cinema |
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
ടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.
ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
From the author of Ram c/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .
From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ “ഡൈ ടോട്ടൻ” എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
No products in the cart.


Reviews
There are no reviews yet.