ശ്രീവിദ്യോപാസനാ സമ്പ്രദായത്തിലെ സുപ്രധാന ഗ്രന്ഥമാണ് “ശ്രീ പരശുരാമകൽപ്പസൂത്രം, ദത്താത്രേയനിൽ നിന്നും ശ്രീവിദ്യോപാസ നയിൽ ദീക്ഷ സ്വീകരിച്ച പരശുരാമൻ, ദത്താത്രേയനാൽ രചിക്കപ്പെട്ട ’ ത്രിപുരാരഹസ്യം’ എന്ന ഗ്രന്ഥം അതിബൃഹത്തായതും സാമാന്യ ജനതയ്ക്ക് എളുപ്പം മനസ്സിലാക്കുവാൻ പ്രയാസമായതുമാണെന്ന് മനസ്സിലാക്കി അതിനെ സൂത്രരൂപത്തിലാക്കി ജനങ്ങളിൽ എത്തിച്ചു. ഇതിനെ അൽപം കൂടി ലളിതമാക്കി പരശ്യരാമശിഷ്യനായ ’സുമേധസ്സ്’ സൂത്രങ്ങളുടെ എണ്ണം കുറച്ചും, ആശയഭംഗം വരാത്ത തരത്തിലും ലോ കത്തിന് സമ്മാനിച്ചു. ഈ ഗ്രന്ഥത്തിൻ്റെ മലയാള വ്യാഖ്യാനമാണ് “ ശ്രീവിദ്യാതന്ത്രഭാഷ്യം’ എന്ന ഈ കൃതി. തന്ത്രശാസ്ത്രവിധി അനു സരിച്ച് ഗുരുവിൽ നിന്ന് നേരിട്ട് ഉപദേശമായി സ്വീകരിക്കേണ്ട ചില മന്ത്രങ്ങളെ അതിൻ്റെ സൂചന നൽകിക്കൊണ്ട് ബാക്കിയുള്ളവയെ ഉപാസനയ്ക്ക് ഉതകുന്ന തരത്തിൽ എളുപ്പം മനസ്സിലാക്കാവുന്ന രീതി യിലാണ് ഡോ. ഹരീഷ് പി.എം. ഈ ഗ്രന്ഥത്തിൻ്റെ രചന നിർവ്വഹിച്ചി രിക്കുന്നത്.

Additional information

Weight 0.500 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.