No products in the cart.
ഈശ്വരചിന്തയുടെയും ആത്മജ്ഞാനത്തിന്റെയും ഉറവിടമാണ് പുരാണഗ്രന്ഥങ്ങൾ. ആർഷ ഭാരതീയ സംസ്കാരത്തിന്റെ സ്രോതസ്സുകളിൽ വളരെ പ്രാധാന്വമർഹിക്കുന്ന സ്ഥാനമാണ് സ്കന്ദ പുരാണത്തിനുള്ളത്. ഭഗവാന്റെ അവതാരമഹിമകളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും അതു വഴി സ്ഥായിയായ ജീവിത സായൂജ്യം കൈവരിക്കുന്നതിനും ഉതകുന്നതരത്തിലാണ് ഈ മഹദ് ഗ്രന്ഥത്തിന്റെ രചന. ശൂരപത്മാദികളുടെ ജനനം, അവരുടെ തപസ്സ്, ഭഗവാൻ ശ്രീപരമേശ്വരനിൽ നിന്നുള്ളവരപ്രസാദം, താരകാസുരവിജയം, വിഷ്ണുതാരകയുദ്ധം, ശൂരപത്മാസുരന്റെ പരമേ ശ്വരരദർശനം, നഗരനിർമ്മാണം എന്നീ ഏഴു കാണ്ഡങ്ങളിലായി ഭഗവാന്റെ ലീലാവിലാസങ്ങൾ വളരെ ലളിതമായ ഭാഷയിൽ വായിച്ചു മനസ്സിലാക്കുന്നതിനും, നിത്യപാരായണത്തിനും ഉതകു ന്നതരത്തിലാണ് ശ്രീധര് തിക്കുറിശ്ശി ഇതിൽ വ്യാഖ്യാനം ചെയ്തിട്ടുള്ളത്. കൂടാതെ വ്യാസനിൽ നിന്നും സൂതന് ലഭിച്ച ശിവനാമങ്ങൾ സൂതൻ മഹർഷിമാർക്ക് ഉപദേശിച്ചു കൊടുക്കുന്നതാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അർത്ഥസഹിതമായ ശിവസഹസ്രനാമം മനുഷ്യരെ ഭക്തി മാർഗ്ഗത്തിലേക്ക് നയിച്ച് അതിലൂടെ നന്മയുടെയും സംതൃപ്തിയുടെയും പാതയി ലേക്ക് എത്തിക്കുന്നതിന് പ്രാപ്തമായ ഒന്നാണ് പുരാണകൃതികൾ.
ഓരോ ഭവനത്തിലും എക്കാലവും കരുതിവച്ച് വരുംതലമുറകൾക്ക് കൈമാറേണ്ടതായ ഒരു പുണ്യപുരാണകൃതിയാണ് “ശ്രീസ്കന്ദമഹാപുരാണം. ഈ മഹദ് ഗ്രന്ഥം ജനങ്ങളിൽ എത്തിക്കുകയോ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യാനിടയായാൽ ത്രിമൂർ ത്തികളുടെ അനുഗ്രഹം എല്ലാ കുടുംബങ്ങളിലും ലഭിക്കുമെന്നാണ് വിശ്വാസം.
Additional information
| Weight | 1.200 kg |
|---|---|
| Dimensions | 30 × 25 × 5 cm |
| 1.200 | pages 832 |










Reviews
There are no reviews yet.