No products in the cart.
അലിയാർ സാറിന്റെ തെരഞ്ഞെടുത്ത നാടകലേഖനങ്ങളുൾപ്പെടുന്ന’യവനിക’എന്ന ഈ സമാഹാരം,ഒരു നാടകചരിത്രഗ്രന്ഥമോ,നാടകസൈദ്ധാന്തികഗ്രന്ഥമോ അല്ല.കൃതിയുടെയോ, രംഗാവതരണത്തിന്റെയോ സൗന്ദര്യശാസ്ത്രപരമായ വിശകലനം നടത്താതെ,നാടകത്തോടുള്ള ഒരു അക്കാഡമിക സമീപനമാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ.മലയാളനാടകവേദിയിലെ ശ്രദ്ധേയനായ ഒരു നടൻ,തികഞ്ഞ അർപ്പണബോധമുള്ള ഒരു നാടകപ്രവർത്തകൻ,ജാഗ്രതയുള്ള ഒരു നിരൂപകൻ,ഇവയെല്ലാം അലിയാർ എന്ന വ്യക്തിയിൽ കേന്ദ്രീകരിക്കുന്നു.വ്യത്യസ്തവും വിപുലവുമായ പ്രവർത്തനമേഖലകളെ ഇങ്ങനെ സമന്വയിപ്പിക്കുന്ന അലിയാർ സാറിൻ്റെ വ്യക്തിത്വം,വൈവിദ്ധ്യം നിറഞ്ഞ ചിന്താധാരകളെ കൂട്ടിയിണക്കുന്നു.പ്രയോഗത്തിന്റെ തലത്തിൽ നിന്നും രൂപംകൊള്ളുന്ന ഒരു ഉൾക്കാഴ്ചയും,വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള ആത്മബന്ധവും,ഈ സമാഹാരത്തിലെ ഓരോ താളിലും നിറഞ്ഞുനില്ക്കുന്നു.
Additional information
| Weight | 0.400 kg |
|---|---|
| Dimensions | 25 × 20 × 3 cm |
| 0.400 | pages 295 |










Reviews
There are no reviews yet.