₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.
Prathikriya 2.0 പ്രതിക്രിയ 2.0 by Nikhilesh Menon
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.
₹300.00Original price was: ₹300.00.₹285.00Current price is: ₹285.00.
KARAYILE MEENUKAL കരയിലെ മീനുകൾ By NIRMALA
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്
ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍
₹300.00Original price was: ₹300.00.₹285.00Current price is: ₹285.00.
₹160.00Original price was: ₹160.00.₹155.00Current price is: ₹155.00.
MILES മൈൽസ് By Faisal Malayali
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
₹160.00Original price was: ₹160.00.₹155.00Current price is: ₹155.00.
₹220.00Original price was: ₹220.00.₹200.00Current price is: ₹200.00.
DEAD ഡെഡ് By CHRISTIAN KRACHT
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ “ഡൈ ടോട്ടൻ” എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
₹220.00Original price was: ₹220.00.₹200.00Current price is: ₹200.00.
₹1,049.00Original price was: ₹1,049.00.₹990.00Current price is: ₹990.00.
KORAPAPPANU STHUTHIYAYIRIKETTE കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ && FRANCIS ITTYKKORA ഫ്രാൻസിസ് ഇട്ടിക്കോര By : T. D. RAMAKRISHNAN
ടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്
₹1,049.00Original price was: ₹1,049.00.₹990.00Current price is: ₹990.00.
admindokan112 –
Classic Roast Mocha 1.5kg