ഇങ്ങിനി വരാത്തവണ്ണം നഷ്ടപ്പെട്ട ഭൂതകാലത്തിന്‍റെ വസന്തങ്ങൾ. വേദനകളും വ്യർത്ഥതകളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയുമുണർത്തുന്ന യൗവനം. സ്വപ്നങ്ങളാൽ സ്വർഗ്ഗങ്ങൾ പണിയാൻ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്‍റെ ഓർമ്മകൾ മാത്രം. താങ്ങാവുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്‍റെ വ്യർത്ഥത നല്കിയ ശൂന്യത, യാതൊന്നും നേടാനില്ലാത്ത, സർവവും നഷ്ടപ്പെട്ട, തരിശുനിലങ്ങളിലലയുന്ന ജീവിതത്തിന്‍റെ അതിസൂക്ഷ്മമായ ഇഴകളാൽ നെയ്തതാണ് ഈ നാർമടിപ്പുടവ. തമിഴ് ബ്രാഹ്മണരുടെ കുടുംബപശ്ചാത്തലത്തിൽ രചിക്കപ്പെട്ട നാർമടിപ്പുടവ വായനക്കാരുടെ മനസ്സിൽ അപൂർവ ചാരുതയുള്ള ഒരു വിഷാദരാഗം പടർത്തി നില്ക്കും

Additional information

Weight 0.450 kg
Dimensions 25 × 20 × 3 cm
Add your review

Your email address will not be published. Required fields are marked *

Reviews

There are no reviews yet.

Shopping Cart 0

No products in the cart.